നിരന്തരം കളിയാക്കി, ജാതി വിളിച്ച് അധിക്ഷേപിച്ചു… പുളിങ്കുന്ന് സ്വദേശിയുടെ മരണം കൊലപാതകം…

പുളിങ്കുന്ന് സ്വദേശി സുരേഷ് കുമാറിന്റെ മരണം കൊലപാതകം. സംഭവത്തിൽ രണ്ട് സുഹൃത്തുക്കൾ അറസ്റ്റിലായി. കുന്നുമ്മ സ്വദേശികളായ യദു(22), ഹരികൃഷ്ണൻ(23) എന്നിവരാണ് അറസ്റ്റിലായത്. സംഘം ചേർന്ന് മർദ്ദിച്ചുവെന്നാണ് കണ്ടെത്തൽ.
മുൻ വൈരാഗ്യമാണ് കൊലപാതക കാരണം. നിരന്തരം കളിയാക്കുന്നതിലും ജാതി വിളിച്ച് അധിക്ഷേപിച്ചതിലുമുള്ള വിരോധമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഈ മാസം 2-ന് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് സുരേഷ് മരിച്ചത്. മസ്തിഷ്ക അണുബാധയെ തുടർന്നായിരുന്നു മരണം. മർദ്ദനത്തിൽ തലക്കേറ്റുണ്ടായ ക്ഷതം പിന്നീട് മസ്തിഷ്ക അണുബാധയായി മാറിയെന്നാണ് കണ്ടെത്തൽ.