ഇടുക്കിയിൽ ഏലത്തോട്ടത്തിലെ കുഴിയിൽ കടുവ.. മയക്കുവെടി വെച്ച് പിടികൂടാൻ ശ്രമം..

ഇടുക്കി മൈലാടുംപാറയ്ക്ക് സമീപം കടുവ( Tiger ) കൃഷിത്തോട്ടത്തിലെ കുഴിയിൽ വീണു. കേരള തമിഴ്നാട് അതിർത്തിയിൽ സ്വകാര്യ വ്യക്തിയുടെ ഏലത്തോട്ടത്തിലാണ് കടുവ കുടുങ്ങിയത്. ഇന്ന് പുലർച്ചെയാണ് വേസ്റ്റിടുന്ന കുഴിയിൽ കടുവയെ കണ്ടത്.

കുഴിയിൽ ഒരു നായയും ഉണ്ടായിരുന്നു. നായയെ വേട്ടയാടുന്നതിനിടെയിൽ കുഴിയിൽ വീണതാകാമെന്നാണ് പ്രാഥമിക നി​ഗമനം. വിവരമറിഞ്ഞ് വനം വകുപ്പ് ഉദ്യോ​ഗസ്ഥർ സ്ഥലത്ത് എത്തി. പ്രദേശത്ത് വനം വകുപ്പ് കർശന നിയന്ത്രണം ഏർപ്പെടുത്തി

Back to top button