മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു…

ഇടുക്കി ഉടുമ്പന്‍ചോലയില്‍ മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു. എട്ടുമാസം പ്രായമുള്ള ആദ്യനന്ദയാണ് മരിച്ചത്. ഉടുമ്പന്‍ചോല പനക്കുളം സ്വദേശികളായ സന്ദീപ്,സിത്താര ദമ്പതികളുടെ മകളാണ് ആദ്യനന്ദ. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് സംഭവം നടന്നത്. അമ്മ സിത്താര കുഞ്ഞിന് പാല് കൊടുത്തശേഷം ഉറക്കുവാന്‍ കിടത്തി, അരമണിക്കൂറിന് ശേഷം കുട്ടിക്ക് അനക്കമില്ലയെന്ന് കണ്ടതോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

Related Articles

Back to top button