ദേശീയപാതയിൽ നിർമ്മാണപ്രവർത്തനങ്ങൾ നടക്കുന്ന കായംകുളത്ത് 2 അപകടങ്ങൾ; യുവാവ് മരിച്ചു, ഒരാൾക്ക് പരിക്ക്

ആലപ്പുഴ: കായംകുളം കെപിഎസിക്ക് സമീപം കുഴിയിൽ വീണ് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. കായംകുളം സ്വദേശി ആരോമലാണ് (27) മരിച്ചത്. ബൈക്ക് നിയന്ത്രണം വിട്ട് ദേശീയപാതയുടെ സമീപത്തെ കുഴിയിൽവീഴുകയായിരുന്നു. ദേശീയ പാത നിർമ്മാണത്തിന്റെ ഭാഗമായി ഓടനിർമ്മാണത്തിനായി കുഴിച്ച കുഴിയിലാണ് വീണത്. രാത്രി 10 മണിയോടെയാണ് അപകടം. ഉടൻതന്നെ കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ വണ്ടാനം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. ആശുപത്രിയിൽ എത്തും മുൻപ് മരണം സംഭവിച്ചു.

അതേസമയം,കായംകുളം കെഎസ്ആർടിസിക്ക് സമീപം കമലാലയം ജംഗ്ഷനിൽ രാത്രി 11 മണിയോടെ ബൈക്ക് കുഴിയിൽ വീണ് യുവാവിന് ഗുരുതര പരിക്കേറ്റു. ഐക്യ ജംഗ്ഷൻ സ്വദേശി നബീൻ ഷായ്ക്ക് ആണ് പരിക്കുപറ്റിയത്. വണ്ടാനം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയിരിക്കുകയാണ്. 

Related Articles

Back to top button