ബാറിൽനിന്ന് പുറത്തെത്തിയശേഷം വിശ്രമിക്കാനായി കാറിൽ കയറി… ജീവനക്കാർ എത്തി പരിശോധിച്ചപ്പോൾ കണ്ടത്…

ബാറിന്റെ പാർക്കിങ് ഗ്രൗണ്ടിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി. മണർകാട് സ്വദേശിയായ ശങ്കരശേരിൽ മാന്തറപ്പറമ്പിൽ എം.വി മഹേഷി (42) നെയാണ് കാറിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. മണർകാട് പോലീസ് സ്ഥലത്തെത്തിയാണ് കാറിൽനിന്ന് പുറത്തെടുത്ത് മണർകാട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

മണർകാട്ടെ ബാറിന്റെ പാർക്കിങ് ഏരിയയിൽ തിങ്കളാഴ്ച വൈകുന്നേരം 4.30-ഓടെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ബാറിൽനിന്ന് പുറത്തെത്തിയശേഷം വിശ്രമിക്കുന്നതിനായിരുന്നു മഹേഷ് കാറിൽ കയറിയത്. ജീവനക്കാർ എത്തി പരിശോധിച്ചപ്പോഴാണ് അബോധാവസ്ഥയിൽ കണ്ടെത്തിയത്.

Related Articles

Back to top button