പോക്കറ്റില്‍ നിന്നും 50 രൂപയെടുത്തു.. സുഹൃത്തിനെ…

സുഹൃത്തിനെ ഇഷ്ടിക ഉപയോഗിച്ച് അടിച്ചുകൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയില്‍. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ ശരവണനാണ് പൊലീസ് പിടിയിലായത്. മെയ് 12 ന് ഗാന്ധിപുരത്താണ് കേസിനാസ്പദമായ സംഭവം

മദ്യപാനത്തിനിടെ നിര്‍മ്മാണ തൊഴിലാളിയായ സുഹൃത്ത് മധുര സ്വദേശി ദിനേഷിനെ, ശരവണന്‍ ഇഷ്ടികകൊണ്ട് ഇടിച്ചുകൊലപ്പെടുത്തുകയായിരുന്നു. മറ്റൊരു സുഹൃത്ത് സ്റ്റീഫനുമൊത്ത് ഇവര്‍ മൂന്നുപേരും മദ്യപിക്കുന്നതിനിടെ ദിനേഷ് ശരവണന്റെ പോക്കറ്റില്‍ നിന്നും 50 രൂപയെടുത്തതാണ് ശരവണിനെ പ്രകോപിപ്പിച്ചത്.

കേസില്‍ സ്റ്റീഫനെയായിരുന്നു പൊലീസ് ആദ്യം അറസ്റ്റ് ചെയ്തത്. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നാണ് ദിനേഷിനെ കൊലപ്പെടുത്തിയത് ശരവണനാണെന്ന് വിവരം ലഭിച്ചത്. തുടര്‍ന്ന് തിരുപ്പൂരിലും കോയമ്പത്തൂരിലും അടക്കം പലഭാഗങ്ങളില്‍ പൊലീസ് തിരച്ചില്‍ നടത്തി വരികയായിരുന്നു. അതിനിടെയാണ് കഴിഞ്ഞദിവസം പ്രതി പിടിയിലാവുന്നത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Related Articles

Back to top button