ഐബി ഉദ്യോഗസ്ഥയുടെ മരണം… പ്രതിക്ക് ഇരയുടെ മേൽ വ്യക്തമായ സ്വാധീനമുണ്ട്.. സുകാന്ത് സുരേഷിൻറെ മുൻകൂർ ജാമ്യാപേക്ഷ തള്ളി…

ഐബി ഉദ്യോഗസ്ഥയുടെ മരണത്തിൽ പ്രതിയായ സുകാന്ത് സുരേഷിൻറെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. പ്രതിക്ക് ഇരയുടെ മേൽ വ്യക്തമായ സ്വാധീനമുണ്ടെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയത്. പ്രതി സാമ്പത്തികമായും മാനസികമായും ശാരീരികപരമായും യുവതിയെ ചൂഷണം ചെയ്തതായി സംശയിക്കാനുള്ള സാഹചര്യമുണ്ടെന്നും കോടതി നിരീക്ഷിച്ചു.

വാട്സ് ആപ്പ് ചാറ്റുകൾ ചോർന്നുവെന്ന് പ്രതിയുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. പൊലീസിൻറെ കസ്റ്റഡിയിലുള്ള നിർണായക ചാറ്റുകൽ എങ്ങനെയാണ് ചോർന്നതെന്ന് കോടതി ചോദിച്ചു. പൊലീസിൽ നിന്ന് തന്നെയാണെന്ന് കരുതേണ്ടിവരുമെന്നും സിംഗിൾ ബെഞ്ച് നിരീക്ഷിച്ചു. വാട്സആപ്പ് ചാറ്റുകൾ ചോർന്നത് എങ്ങനെയെന്ന് അന്വേഷണം നടത്താമെന്ന് സർക്കാർ കോടതിയെ അറിയിച്ചു.

Related Articles

Back to top button