ഛർദിച്ചു കുഴഞ്ഞുവീണതിനെ തുടർന്ന് മരണം… കൊല്ലത്തെ ബാങ്ക് ജീവനക്കാരിയുടെ മരണകാരണം…

കാവനാട് ഛർദിയെ തുടർന്ന് ചികിത്സയിലായിരുന്ന സ്വകാര്യ ബാങ്ക് ജീവനക്കാരി മരിച്ചു. കൊല്ലം കാവനാട് സ്വദേശി ശ്യാം കുമാറിന്റെ ഭാര്യ ദീപ്തിപ്രഭ (45) ആണു മരിച്ചത്. കഴിഞ്ഞ ദിവസം വാങ്ങിയ ചൂരമീൻ കറിവച്ചു കഴിച്ചതിന് പിന്നാലെയാണ് ഛർദി ഉണ്ടായത്. ഭക്ഷ്യ വിഷബാധ ആണ് മരണകാരണം എന്നാണ് പ്രാഥമിക നിഗമനം.

ഭക്ഷണം കഴിച്ചതിന് പിന്നാലെ ശ്യാംകുമാറിനും മകൻ അർജുൻ ശ്യാമിനും ഇന്നലെ രാവിലെ മുതൽ ഛർദി തുടങ്ങിയിരുന്നു. എന്നാൽ, ദീപ്തിപ്രഭ പതിവു പോലെ രാവിലെ ശക്തികുളങ്ങരയിലെ ബാങ്കിൽ ജോലിക്കു പോയി. വൈകിട്ടു ഭർത്താവ് എത്തി ഇവരെ കൂട്ടിക്കൊണ്ടു തിരികെ വീട്ടിൽ വന്നയുടനെ ദീപ്തിപ്രഭയും ഛർദിച്ചു കുഴഞ്ഞുവീഴുകയായിരുന്നു.

ഉടൻ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഛർദി അനുഭവപ്പെട്ട ഭർത്താവും മകനും ആശുപത്രിയിൽ ചികിത്സയിലാണ്.

Related Articles

Back to top button