ഗർഭിണിയായ ഭാര്യക്ക് മുന്നിൽ ആത്മഹത്യാ ഭീഷണി.. ഒടുവിൽ കളി കാര്യമായി..
തായത്തെരുവിൽ ഭർത്താവ് ഭാര്യക്ക് മുന്നിൽ കഴുത്ത് കയറിൽ കുരുങ്ങി മരിച്ചു. തായെത്തെരു സ്വദേശി സിയാദ് ആണ് മരിച്ചത്. ആത്മഹത്യാ ഭീഷണിക്കിടെ സിയാദ് സ്റ്റൂളിൽ തെന്നി വീണ് കയർ മുറുകുകയായിരുന്നു. ഭാര്യ ഗർഭിണിയാണ്. ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം. മൃതദേഹം ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.



