ആറിടങ്ങളിലായി 24 ആക്രമണങ്ങള്‍…ഇന്ത്യൻ പ്രത്യാക്രമണത്തിൽ കൊല്ലപ്പെട്ടത് 13 സൈനികർ…40 പാക് പൗരന്മാർ കൊല്ലപ്പെട്ടെന്നും പാക് സൈനിക വക്താവ്..
ഓപ്പറേഷൻ സിന്ദൂര്‍ ദൗത്യത്തിന് പിന്നാലെ പാകിസ്ഥാൻ നടത്തിയ ആക്രമണങ്ങള്‍ക്ക് തിരിച്ചടിയായി ഇന്ത്യ നടത്തിയ പ്രത്യാക്രമണങ്ങളിൽ കൊല്ലപ്പെട്ടത് 13 സൈനികരെന്ന് പാകിസ്ഥാൻ. ആറിടങ്ങളിലായി 24 ആക്രമണങ്ങള്‍ നടന്നുവെന്നും പാക് സൈനിക വക്താവ് വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു. നേരത്തെ 11 പാക് സൈനികര്‍ കൊല്ലപ്പെട്ടവെന്നാണ് പാക് സൈന്യം പറഞ്ഞിരുന്നത്. 40 പാക് പൗരന്മാരും കൊല്ലപ്പെട്ടുവെന്നും വാര്‍ത്താസമ്മേളനത്തിൽ പാക് സൈനിക വക്താവ് അവകാശപ്പെട്ടു.
ഇന്ത്യയുടെ പ്രത്യാക്രമണത്തിൽ പാകിസ്ഥാനിലെ സാധാരണക്കാരെ ലക്ഷ്യമിട്ടില്ലെന്നും അവര്‍ക്ക് ഒന്നും സംഭവിച്ചിട്ടില്ലെന്നുമാണ് ഇന്ത്യ വ്യക്തമാക്കിയത്. ഓപ്പറേഷൻ സിന്ദൂരിൽ ഭീകരതാവളങ്ങളും പിന്നീടുണ്ടായ പ്രത്യാക്രമണത്തിൽ പാകിസ്ഥാനിലെ സൈനിക താവളങ്ങളുമാണ് ഇന്ത്യ ആക്രമിച്ചത്




