വായ്നാറ്റം എളുപ്പത്തിൽ മാറ്റാം.. ജീരകം മതി…

പോഷകങ്ങളുടെ ഒരു ശക്തികേന്ദ്രമാണു പെരുംജീരകം.രുചിയും മണവും മാത്രമല്ല, പെരുംജീരകത്തിന് ചില ആരോ​ഗ്യ​ഗുണങ്ങളുമുണ്ട്. ശരീരത്തിന് തണുപ്പ് നല്‍കുകയും ഭക്ഷണം കഴിച്ചതിന് ശേഷം കുടലില്‍ ഉത്പാദിപ്പിക്കപ്പെടുന്ന ചൂട് കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും.കൂടാതെ ഭക്ഷണത്തിന് ശേഷം അൽപം ജീരകം വായിലിട്ടു ചവയ്ക്കുന്നത് ഉമിനീർ ഉൽപാദനം കൂട്ടുകയും ദഹന എൻസൈമുകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.

ഇത് ദഹനം മെച്ചപ്പെടുത്താൻ സഹായിക്കും. മാത്രമല്ല വയറ് കമ്പിച്ചത് പോലുള്ള അസ്വസ്ഥതകളും നീക്കും. ശരീരത്തില്‍ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളി ശരീരത്തിലെ മെറ്റബോളിസത്തെയും വേഗത്തിലാക്കാന്‍ ജീരകം സഹായിക്കും. ഇത് ഗ്യാസ്ട്രിക് എന്‍സൈമുകളുടെ ഉത്പാദനത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.കൂടാതെ വായ്‌നാറ്റം തടയുന്ന ആന്റി-മൈക്രോബിയല്‍ ഗുണങ്ങളും ജീരകത്തിലുണ്ട്.

Related Articles

Back to top button