യുദ്ധവിരുദ്ധ ജനകീയ മുന്നണിയെന്ന പേരിൽ പ്രതിഷേധ റാലി സംഘടിച്ചു… ആറ് പേർ കരുതൽ തടങ്കലിൽ….

യുദ്ധവിരുദ്ധ റാലിക്കാരെ പൊലീസ് തടഞ്ഞു. തൃശൂർ സാഹിത്യ അക്കാദമി പരിസരത്ത് യുദ്ധവിരുദ്ധ റാലിക്കെത്തിയവരെയാണ് പൊലീസ് തടഞ്ഞത്. യുദ്ധവിരുദ്ധ ജനകീയ മുന്നണി പ്രവർത്തകരായ പ്രമോദ് പുഴങ്കര, ജയപ്രകാശ് ഒളരി, ഐ.ഗോപിനാഥ്, സുജോ എന്നിവർ അടക്കം ആറു പേരെ കരുതൽ തടങ്കലിലെടുത്തു. യുദ്ധവിരുദ്ധ പ്രകടനം നടത്താൻ എത്തിയവരായിരുന്നു ഇവർ. റാലി തടയുമെന്ന് ബിജെപി പ്രഖ്യാപിച്ച സാഹചര്യത്തിൽ സംഘർഷം ഒഴിവാക്കാൻ കൂടി ലക്ഷ്യമിട്ടാണ് പൊലീസ് നീക്കം നടത്തിയത്

Related Articles

Back to top button