ചികിത്സയ്ക്ക് പണം ചെലവാകുന്നു… രോഗിയായ സഹോദരന്റെ നെഞ്ചിൽ കത്തി കുത്തിയിറക്കി.. വെറ്ററിനറി ഡോക്ടർക്ക്…
വർക്കലയിൽ കിടപ്പുരോഗിയായ യുവാവ് കൊല്ലപ്പെട്ട കേസിൽ വെറ്ററിനറി ഡോക്ടർ കൂടിയായ സഹോദരൻ സന്തോഷിന് (55) ജീവപര്യന്തം കഠിന തടവും 75,500 രൂപ പിഴയും. അഡിഷനൽ സെഷൻസ് കോടതി (ഏഴ്) ആണ് ശിക്ഷ വിധിച്ചത്. പിഴത്തുക നൽകിയില്ലെങ്കിൽ രണ്ട് വർഷം കൂടി തടവ് അനുഭവിക്കണം.
2022 സെപ്റ്റംബർ 24നു പുലർച്ചെയാണ് കേസിനാസ്പദമായ സംഭവം. വർക്കല മേൽവെട്ടൂരിലെ വീട്ടിൽ കിടപ്പുരോഗിയായ സന്ദീപ് (47) ആണു കൊല്ലപ്പെട്ടത്. നെഞ്ചിൽ കത്തി കുത്തിയിറക്കിയ നിലയിലാണ് സന്ദീപിനെ വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. ചികിത്സാച്ചെലവ് ഇനത്തിൽ വലിയൊരു തുക ചെലവാകുന്നുവെന്നും ഇതിനാലാണ് കൊലപ്പെടുത്താൻ തീരുമാനിച്ചതെന്നും പിന്നീട് പൊലീസ് ചോദ്യം ചെയ്യലിൽ സന്തോഷ് വെളിപ്പെടുത്തിയിരുന്നു.