ആക്രി ഗോഡൗണിന് തീപിടിച്ചു… തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു…
കോഴിക്കോട് ആക്രി ഗോഡൗണിന് തീപിടിച്ചു. നടക്കാവ് നാലാം ഗേറ്റിന് സമീപം ആണ് തീപിടിത്തം ഉണ്ടായത്. ഫയർ ഫോഴ്സ് തീ അണക്കാൻ ശ്രമിക്കുകയാണ്. വാഹനങ്ങളുടെ സ്പെയർ പാർട്സ് ഉൾപ്പെടെ സൂക്ഷിച്ചിരുന്ന കെട്ടിടത്തിനാണ് തീപിടിച്ചത്. കെട്ടിടത്തിന്റെ മേൽഭാഗം പൂർണമായം കത്തിയമർന്നു.