‘സിആർപിഎഫിൽനിന്ന് അനുമതി വാങ്ങിയിരുന്നു…പാക് യുവതിയെ വിവാഹം ചെയ്തതിൽ വിശദീകരണവുമായി ജവാൻ…

പാക് യുവതിയെ വിവാഹം കഴിയ്ക്കാൻ സിആർപിഎഫിൽ നിന്ന് അനുമതി വാങ്ങിയിരുന്നുവെന്ന് ജവാൻ മുനീർ അഹമ്മദ്. അനുമതിയില്ലാതെ പാക് യുവതിയെ വിവാ​ഹം കഴിച്ചതിന് ഇദ്ദേഹത്തെ പുറത്താക്കിയിരുന്നു. തുടർന്നാണ് വിശദീകരണവുമായി മുനീർ രം​ഗത്തെത്തിയത്. മാധ്യമ റിപ്പോർട്ടുകളിലൂടെയാണ് എന്നെ പിരിച്ചുവിട്ട വിവരം ഞാൻ ആദ്യം അറിഞ്ഞത്. തൊട്ടുപിന്നാലെ, സിആർപിഎഫിൽ നിന്ന് പിരിച്ചുവിട്ട വിവരം അറിയിച്ചുകൊണ്ട് ഒരു കത്ത് ലഭിച്ചു.

ഇത് എന്നെയും എന്റെ കുടുംബത്തെയും ഞെട്ടിച്ചു. പാകിസ്ഥാൻ സ്ത്രീയുമായുള്ള വിവാഹത്തിന് ആസ്ഥാനത്ത് നിന്ന് അനുമതി നേടിയിരുന്നുവെന്ന് അദ്ദേഹം വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു. വിസ കാലാവധി കഴിഞ്ഞിട്ടും ഇന്ത്യയിൽ താമസിക്കാൻ അഹമ്മദ് ബോധപൂർവം ഭാര്യയെ സഹായിച്ചുവെന്നും ആരോപണമുണ്ടായിരുന്നു. പിരിച്ചുവിടൽ തീരുമാനത്തിനെതിരെ കോടതിയിൽ ചോദ്യം ചെയ്യുമെന്ന് മുനീർ പറഞ്ഞു.

Related Articles

Back to top button