ജോലി വാഗ്ദാനം നല്‍കി പണം തട്ടും.. മുന്നറിയിപ്പുമായി ദേവസ്വം റിക്രൂട്ട്‌മെന്റ്…

കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് റിക്രൂട്ട്‌മെന്റ് നടപടികളില്‍ മുന്‍ഗണന ലഭിക്കുമെന്ന് വാഗ്ദാനം നല്‍കി പണം തട്ടുന്ന സംഘങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി അധികൃതര്‍. ഇത്തരത്തില്‍ ജോലി വാങ്ങിത്തരാമെന്ന് വാഗ്ദാനം ചെയ്ത് പല വ്യക്തികളും ഉദ്യോഗാര്‍ഥികളെ സമീപിച്ചതായി വിവരം ലഭിച്ചതായി ദേവസ്വം ബോര്‍ഡ് മുന്നറിയിപ്പ് നല്‍കി.

സത്യസന്ധമായും സുതാര്യമായും യോഗ്യത മാത്രം മാനദണ്ഡമായി നടത്തി വരുന്നതാണ് ദേവസ്വം ബോർഡ് റിക്രൂട്ട്മെന്റ് നടപടിക്രമങ്ങൾ.ചില വ്യക്തികളുടെ വഞ്ചനയിലകപ്പെട്ട് പോകാതെ ഉദ്യോഗാർത്ഥികൾ ജാഗരൂകരാകണമെന്നും ദേവസ്വം ബോർഡ് നിർദേശം നൽകി. അത്തരത്തിൽ തട്ടിപ്പ് നടത്താൻ ശ്രമിക്കുന്ന വ്യക്തികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും ഇതിനായി ഉദ്യോഗാർത്ഥികൾ പൊലീസിനെയോ കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിനെയോ വിവരം അറിയിക്കണമെന്നും ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് അറിയിച്ചു.

Related Articles

Back to top button