ബൈക്കിൽ വന്ന കുടുംബം കണ്ടത് പാലത്തിൽ ചെരിപ്പും കുടയും തീപ്പട്ടിയും.. അന്വേഷണത്തിൽ കണ്ടെത്തിയത്..

മുത്താമ്പി പുഴയിലേക്ക് ചാടിയ വയോധികന്‍റെ മൃതദേഹം ലഭിച്ചു. നടുവണ്ണൂര്‍ കാവുന്തറ കുറ്റിമാക്കൂല്‍ മമ്മുവിന്റെ മകന്‍ അബ്ദുറഹിമാന്‍ ആണ് മരിച്ചത്. ബോട്ടില്‍ സഞ്ചരിക്കുകയായിരുന്ന വിനോദയാത്രികരാണ് നെല്ല്യാടി പുഴയുടെ ഭാഗത്ത് കമഴ്ന്നു കിടക്കുന്ന രീതിയില്‍ മൃതദേഹം കണ്ടത്. ഉടനെ കൊയിലാണ്ടി പൊലീസിലും അഗ്നിരക്ഷാ സേനക്കും വിവരം കൈമാറുകയായിരുന്നു.ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി മൃതദേഹം പുറത്തെത്തിക്കുയും പിന്നീട് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. കഴിഞ്ഞ ദിവസം രാത്രി ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന കുടുംബമാണ് നാട്ടുകാരോട് ഒരാള്‍ പാലത്തില്‍ നിന്നും ചാടിയത് കണ്ടെന്ന് ആദ്യം പറഞ്ഞത്. പാലത്തിന് സമീപം ഉപേക്ഷിച്ച നിലയില്‍ ഒരു ജോഡി ചെരിപ്പും കുടയും മൊബൈല്‍ ഫോണും വാച്ചും തീപ്പെട്ടിയും കണ്ടെത്തിയിരുന്നു

വിവരമറിഞ്ഞ് എത്തിയ അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേര്‍ന്ന് തെരച്ചില്‍ നടത്തിയെങ്കിലും ആരെയും കണ്ടെത്താനായിരുന്നില്ല. പിന്നീടാണ്  സൈനബയാണ് അബ്ദുറഹ്‌മാന്റെ ഭാര്യ. മക്കള്‍: സിറാജ്(കല്ലാച്ചി), സീനത്ത്, നൗഷാദ്, സിറാജ്(ഖത്തര്‍). മരുമക്കള്‍: റഷീദ് (കൂട്ടാലിട), ജുമൈല(പുളിക്കല്‍), ആബിദ(പയ്യോളി).

Related Articles

Back to top button