വിനിത വധക്കേസിലെ വിധി …നിരപരാധികളെ രക്ഷിക്കാൻ പ്രതിക്ക് വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ കോടതിയോട് ….

തിരുവനന്തപുരം : പേരൂർക്കട അമ്പലമുക്ക് വിനിത വധക്കേസിലെ വിധി പ്രസ്താവം മാസം 24 ലേക്ക് മാറ്റി. നിരപരാധികളെ രക്ഷിക്കാൻ പ്രതിക്ക് വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ കോടതിയോട് ആവശ്യപ്പെട്ടു. പ്രതി കൊടും കുറ്റവാളിയെന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എം.സലാഹുദീൻ കോടതിയെ അറിയിച്ചു. കവർച്ചക്കായി തമിഴ്നാട്ടിൽ ഒരു കുടുംബത്തിലെ മൂന്നുപേരെ കൊലപ്പെടുത്തി. പ്രതി നടത്തിയ നാല് കൊലപാതകങ്ങളിൽ മൂന്നു പേരും സ്തീകളാണ്. ഒരു സീരിയൽ കില്ലർ എന്ന നിലയിൽ പ്രതി സമൂഹത്തിന് ഭീഷണിയാണന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.



