വിവാഹത്തിന് മണിക്കൂറുകൾ മാത്രം..നവവരൻ ട്രെയിനിനു മുന്നിൽ ചാടി ആത്മഹത്യ ചെയ്തു…

വിവാഹത്തിന് ശേഷം മണിക്കൂറുകൾക്കുള്ളിൽ നവവരൻ ട്രെയിനിനു മുന്നിൽ ചാടി ആത്മഹത്യ ചെയ്തു. വിവാഹ ഘോഷയാത്രക്കിടെയാണ് നവവരൻ ​ഗുഡ്സ് ട്രെയിനിന് മുന്നിലേക്ക് ചാടിയത്. അസം​ഘഡിലേക്കുള്ള യാത്രാമധ്യേയാണ് റെയിൽവേ സ്റ്റേഷനിൽ 30 കാരനായ നവവരൻ ആത്മഹത്യ ചെയ്തത്. സംഭവം പൊലീസ് സ്ഥിരീകരിച്ചു.

വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവമുണ്ടായത്. അമേഠി ജില്ലയിലെ ലഖ്‌നൗ- വാരണാസി റെയിൽവേ സെക്ഷനിൽ വച്ചാണ് നവവരൻ ആത്മഹത്യ ചെയ്തത്. റായ്ബറേലിയിലെ സലോൺ നിവാസിയാണ് യുവാവെന്ന് പൊലീസ് പറഞ്ഞു. ഇയാളുടെ വിവാഹത്തിന് തൊട്ടുമുൻപ് ഘോഷയാത്രയായി അസം​ഘഡിലേക്ക് പോകുകയായിരുന്നുവെന്നും പൊലീസ് കൂട്ടിച്ചേ‍ർത്തു.

ഗൗരിഗഞ്ച് പൊലീസ് സ്റ്റേഷൻ പരിധിയിലെ ബാനി റെയിൽവേ സ്റ്റേഷന് സമീപമാണ് മരണം റിപ്പാ‌ർട്ട് ചെയ്തത്. ഗുഡ്‌സ് ട്രെയിനിന് മുന്നിൽ ചാടിയാണ് യുവാവ് മരിച്ചത്. മൃതദേഹം പോസ്റ്റ്‌മോർട്ടം പരിശോധനയ്ക്കായി അയച്ചതായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ ശ്യാം നാരായൺ പാണ്ഡെ പറഞ്ഞു.

Related Articles

Back to top button