നിയന്ത്രണം വിട്ട സ്കൂട്ടര്‍ മതിലിൽ ഇടിച്ച് മറിഞ്ഞ് യാത്രക്കാരൻ മരിച്ചു…

കോഴിക്കോട് ഓമശ്ശേരി മുടൂരിൽ സ്കൂട്ടർ അപകടത്തിൽ ഒരാൾ മരിച്ചു. നിയന്ത്രണം വിട്ട സ്കൂട്ടർ റോഡരികിലെ മതിലിൽ ഇടിച്ച് മറിയുകയായിരുന്നു. അപകടത്തിൽ ക്രഷർ ജീവനക്കാരനായ ബിഹാർ സ്വദേശി ബീട്ടുവാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ബിഹാർ സ്വദേശി ശരവണിന്‍റെ നില ഗുരുതരമാണ്. മദ്യപിച്ചു വാഹനം ഓടിച്ചതെന്നാണ് സംശയിക്കുന്നത്. മദ്യപിച്ചതിനെ തുടര്‍ന്ന് സ്കൂട്ടര്‍ നിയന്ത്രണം വിട്ട് മതിലിൽ ഇടിക്കുകയായിരുന്നുവെന്നാണ് നിഗമനം. മരിച്ചയാളുടെ അരയിൽ നിന്ന് മദ്യക്കുപ്പി കണ്ടെത്തിയിട്ടുണ്ട്. പകുതി കുടിച്ച നിലയിലായിരുന്നു മദ്യക്കുപ്പി.

Related Articles

Back to top button