തലവേദനയെ തള്ളിക്കളയേണ്ട.. ഈ രോഗങ്ങളുടെ ലക്ഷണമാകാം…

ഇടയ്ക്കിടെ തലവേദന ഉണ്ടാകുന്നുണ്ടോ? .നിര്‍ജലീകരണവും തളര്‍ച്ചയും മാത്രമായിരിക്കില്ല ചിലപ്പോള്‍ തലവേദനയ്ക്ക് കാരണം .പ്രായമനുസരിച്ച് തലവേദനയുടെ കാരണങ്ങളും ചിലപ്പോള്‍ വ്യത്യസ്തമായിരിക്കാം. ചിലപ്പോള്‍ മറ്റുചില രോഗങ്ങളുടെ സൂചനയായിരിക്കാം തലവേദന.അവ എന്തൊക്കെയെന്ന് നോക്കാം..

രക്തസമ്മര്‍ദം
രക്തസമ്മര്‍ദം നോര്‍മല്‍ അല്ലെങ്കില്‍ ഇടയ്ക്കിടെ തലവേദന വരാനുള്ള സാധ്യത വളരെയേറെയാണ്. തലവേദന വിട്ടുമാറാതെ വരുമ്പോള്‍ ബിപി പരിശോധിക്കുന്നത് നന്നായിരിക്കാം
സമ്മര്‍ദം
സമ്മര്‍ദം ഇല്ലാത്ത ആളുകളെ കാണാനാവില്ല. ജോലി, വീട്ടുകാര്യങ്ങള്‍, സാമ്പത്തിക പ്രയാസങ്ങള്‍ തുടങ്ങി പലവിധ കാരണങ്ങളാല്‍ പലരും സമ്മര്‍ദത്തിലാണ് കഴിയുന്നത്. ഇത്തരത്തില്‍ സമ്മര്‍ദം ഏറുമ്പോള്‍ തലവേദനയും ഉണ്ടായേക്കാം.
മൈഗ്രേയ്ന്‍
വെളിച്ചം, ശബ്ദം എന്നില അസഹ്യമാകുന്നതിനൊപ്പം തലവേദനയും ഛര്‍ദിയും വരുന്നുണ്ടെങ്കില്‍ ഉറപ്പിക്കാം അത് മൈഗ്രെയ്ന്‍ കാരണമാണെന്ന്.
കണ്ണിനുള്ള തകരാറ്
കാഴ്ചയുമായി ബന്ധപ്പെട്ട തകരാറുകള്‍ തലവേദനയിലേക്ക് നയിച്ചേക്കാം. മയോപിയയും മെട്രോപിയയും നല്ല തലവേദനയ്ക്ക് കാരണമാകും.
ബ്രെയിന്‍ ട്യൂമര്‍
ബ്രെയിന്‍ ട്യൂമര്‍ മൂലവും ഇടയ്ക്കിടെ തലവേദന ഉണ്ടായേക്കാം. ബ്രെയിന്‍ ട്യൂമറിന്റെ ഒരു പ്രധാന ലക്ഷണമാണ് തലവേദന.



