കാനഡയിൽ കാണാതായ മലയാളിയുടെ മൃതദേഹം കാറിനുള്ളിൽ….

കാനഡയിൽ കാണാതായ മലയാളിയെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മലയാറ്റൂർ നീലീശ്വരം സ്വദേശി ഫിന്റോ ആൻറണി ആണ് മരിച്ചത്. ജിപിഎസ് സംവിധാനമുള്ള വാഹനം അടക്കമാണു കഴിഞ്ഞ 5 മുതൽ കാണാതായത്.12 വർഷമായി ഫിന്റോ കാനഡയിൽ ജോലി ചെയ്ത് വരികയായിരുന്നു.

6 മാസമായി ഭാര്യയും 2 കുട്ടികളും കൂടെയുണ്ട്. മൊബൈൽ ഫോൺ വീട്ടിലുണ്ട്. ഫിന്റോ ആന്റണിയെ കാണാനില്ലെന്നു കാനഡ പൊലീസാണു റിപ്പോർട്ട് ചെയ്തത്. കാണാതായ വാർത്ത ബുധനാഴ്ച കാനഡ പൊലീസ് പത്രങ്ങളിൽ നൽകിയിരുന്നു.പിന്നാലെയാണ് മൃതദേഹം കണ്ടെത്തിയത്.ർ നീലീശ്വരം സ്വദേശി ഫിന്റോ ആൻറണി ആണ് മരിച്ചത്.

Related Articles

Back to top button