റോഡില്‍ വിദ്യാർത്ഥിയുടെ ജീവനെടുത്തത് പാതയോരത്തെ മൺകൂന…രോഷാകുലരായി നാട്ടുകാര്‍
ചങ്ങരംകുളം നന്നംമുക്ക് പൂച്ചപ്പടിയിൽ യുവാവിന്‍റെ മരണത്തിനിടയാക്കിയത് റോഡിലെ മൺകൂന. നിധിനും (20) സുഹൃത്ത് ആദിത്യനും (20) സഞ്ചരിച്ച സ്കൂട്ടറാണ് അപകടത്തില്‍പെട്ടത്. അപകടത്തെ തുടര്‍ന്ന് സംഭവ സ്ഥലത്ത് വെച്ച് തന്നെ നിധിന്‍ മരിച്ചു. ആദിത്യന്‍ ഗുരുതരമായ പരിക്കുകളോടെ ചികിത്സയിലാണ്. പൂച്ചപ്പടി മുഹ്‌യുദ്ദീന്‍ പള്ളിക്ക് മുൻവശത്താണ് അപകടം ഉണ്ടായത്. ടോറസ് ലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ഇരുവരും സഞ്ചരിച്ച സ്‌കൂട്ടർ കുടിവെള്ള പൈപ്പിനുവേണ്ടി കുഴിച്ച മൺകൂനയിൽ കയറി തെന്നി ലോറിയുടെ അടിയിലേക്ക് വീണു എന്നാണ് നിഗമനം.