മാളയിലേത് അതിക്രൂര കൊലപാതകം.. കുട്ടിയെ കുളക്കരയിൽ എത്തിച്ചത് ചാമ്പക്ക നൽകാമെന്ന് പറഞ്ഞ്.. ശേഷം…

മാളയിൽ ആറു വയസ്സുകാരനെ കുളത്തിൽ മുക്കി കൊലപ്പെടുത്തിയ സംഭവം അതിക്രൂര കൊലപാതകമെന്ന് പൊലീസ്. ചാമ്പയ്ക്ക നൽകാമെന്ന് പറഞ്ഞാണ് പ്രതി കുട്ടിയെ കുളക്കരയിൽ എത്തിച്ചത്. ശേഷം പ്രകൃതി വിരുദ്ധ ലൈംഗീക പ്രവൃത്തിക്ക് വിധേയനാക്കി. കുട്ടി അമ്മയോട് പറയുമെന്ന് പറഞ്ഞതോടെ കുട്ടിയെ കുളത്തിലേക്ക് തള്ളിയിടുകയായിരുന്നു.

കുട്ടി കുളത്തിൽ നിന്ന് കയറി വരാൻ ശ്രമിച്ചപ്പോൾ വീണ്ടും തള്ളി. മൂന്നാം തവണ തള്ളിയിട്ടപ്പോഴാണ് കുട്ടി ചെളിയിൽ താഴ്ന്നത്.കൃത്യം നടത്തിയതിനുശേഷം തൊട്ടടുത്ത പറമ്പിലേക്ക് പ്രതിമാറി നിന്നു. തിരച്ചിൽ നടത്തുന്ന നാട്ടുകാർക്കൊപ്പം പിന്നീട് കൂടി. പ്രതിക്കൊപ്പം കുട്ടി നടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിന് കിട്ടിയതിനുശേഷവും കൂസൽ ഇല്ലാതെ കുട്ടിയെ കണ്ടില്ല എന്നായിരുന്നു പ്രതിയുടെ മൊഴി.എന്നാൽ പിന്നീട് കുറ്റം സമ്മതിക്കുകയായിരുന്നു.ഇന്നലെ വൈകുന്നേരം 6.30 ഓടെയാണ് കുട്ടിയെ കാണാതായത്. കുട്ടിയുടെ അയൽവാസിയായ 20കാരൻ ജോജോ ആണ് പ്രതി.കുട്ടിയുടെ വീടിൻ്റെ തൊട്ട് അയൽവാസിയാണ് പ്രതിയായ ജോജോ. ഇയാൾ നേരത്തെ ബൈക്ക് മോഷണ കേസിൽ പ്രതിയായിരുന്നു. ഈ അടുത്താണ് ജാമ്യത്തിൽ ഇറങ്ങിയത്. 

Related Articles

Back to top button