എംബിഎ ഉത്തരക്കടലാസ് നഷ്‌ടമായ സംഭവം….അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു….റിപ്പോർട്ടിൽ അധ്യാപകനെ…

തിരുവനന്തപുരം: കേരള സർവകലാശാലയിലെ എംബിഎ ഉത്തരക്കടലാസുകൾ നഷ്ടപ്പെട്ട സംഭവത്തിൽ കുറ്റക്കാരനായ അധ്യാപകനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടേക്കും. ഇക്കാര്യത്തിൽ വിസിയാണ് അന്തിമ തീരുമാനമെടുക്കേണ്ടത്. വൈസ് ചാൻസിലർക്ക് അന്വേഷണ സമിതി റിപ്പോർട്ട് സമർപ്പിച്ചു. ബൈക്കിൽ ഉത്തരക്കടലാസ് പാലക്കാടേക്ക് കൊണ്ടുപോയത് വീഴ്ചയെന്നാണ് അന്വേഷണ സമിതി റിപ്പോർട്ട്. പൂജപ്പുര ഐസിഎം കോളേജിലെ ഗസ്റ്റ് ലക്ചററാണ് അധ്യാപകൻ. പുനഃപരീക്ഷയ്ക്ക് വേണ്ടിവന്ന ചെലവ് ഈ കോളജിൽ നിന്ന് ഈടാക്കാനും തീരുമാനമുണ്ട്.

Related Articles

Back to top button