ഇതരജാതിയിൽപ്പെട്ട യുവാവുമായി പ്രണയം.. കോളജ് വിദ്യാർഥിനിയെ കൊലപ്പെടുത്തി സഹോദരൻ…

വീണ്ടും ഞെട്ടിച്ചു ദുരഭിമാനക്കൊല. ഇതരജാതിയിൽപ്പെട്ട യുവാവുമായി പ്രണയത്തിലായ സഹോദരിയെ സഹോദരൻ തലയ്ക്കടിച്ച് കൊന്നു.കോയമ്പത്തൂരിലെ സർക്കാർ കോളജ് വിദ്യാർഥിനിയും പല്ലടം പരുവായ് സ്വദേശിനിയുമായ വിദ്യയാണു (22) മരിച്ചത്.തമിഴ്നാട് തിരുപ്പുർ ജില്ലയിലെ പല്ലടത്തിനു സമീപം പരുവയിലാണു സംഭവം നടന്നത്.സംഭവത്തിൽ സഹോദരൻ ശരവണകുമാറിനെ (24) കാമനായ്ക്കൻപാളയം പൊലീസ് അറസ്‌റ്റ് ചെയ്തു.

കോളജില്‍ സഹപാഠിയായ തിരുപ്പുർ വിജയാപുരം സ്വദേശി വെൺമണിയുമായി (22) വിദ്യ അടുപ്പത്തിലായിരുന്നുവെന്നാണ് വിവരം.പ്രണയബന്ധത്തെ എതിർത്ത കുടുംബം പ്രണയത്തിൽനിന്നു പിൻമാറാൻ വിദ്യയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ വിദ്യ തയ്യാറായില്ല.അതിനിടെ മാർച്ച് 30‌ന് വീടിനകത്തു വച്ച് വിദ്യ മരിച്ചു. അലമാര ദേഹത്ത് വീണു പരുക്കേറ്റ് മരിച്ചതായാണു കുടുംബം അയൽവാസികളോടും ബന്ധുക്കളോടും പറഞ്ഞിരുന്നത്.എന്നാൽ മരണത്തിൽ അസ്വാഭാവികത തോന്നിയ വെൺമണി, കാമനായ്‌ക്കൻപാളയം പൊലീസിൽ പരാതി നൽകി.തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം തെളിഞ്ഞത്.

Related Articles

Back to top button