കഴകം ജീവനക്കാരൻ ബാലുവിന്റെ രാജി സ്വീകരിക്കാതെ മറ്റ് മാർഗങ്ങൾ ഇല്ല…കൂടൽമാണിക്യം ദേവസ്വം ചെയർമാൻ ഗോപി…

കൂടൽ മാണിക്യം ക്ഷേത്രത്തിലെ കഴകം ജീവനക്കാരൻ ബാലുവിന്റെ രാജി സ്വീകരിക്കുകയല്ലാതെ മറ്റ് മാർ​ഗങ്ങളില്ലെന്ന് കൂടൽമാണിക്യം ദേവസ്വം ചെയർമാൻ സി കെ ഗോപി. ദേവസ്വം കമ്മിറ്റി ചേർന്ന് കത്ത് പരിശോധിക്കുമെന്നും സി കെ ഗോപി .ആരോഗ്യപരമായ കാരണങ്ങളാലും വ്യക്തിപരമായ കാരണങ്ങളാലും ഈ ജോലിയിൽ നിന്ന് ഒഴിവാക്കണം എന്നാണ് ബാലു കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്

കഴകം ജോലിയിൽ നിന്ന് മാറ്റി തന്നെ ഓഫീസ് അറ്റന്റർ തസ്തികയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ബാലു അപേക്ഷ നൽകിയിരുന്നുവെന്നും എന്നാൽ അപേക്ഷ പ്രകാരം കൂടൽമാണിക്യം ദേവസ്വം മാനേജിം​ഗ് കമ്മിറ്റിക്ക് നിയമനം നടത്താൻ അധികാരം ഇല്ലെന്നും സി കെ ഗോപി പറഞ്ഞു. ബാലു നൽകിയ അപേക്ഷ പിന്നീട് സർക്കാരിലേക്ക് അയച്ചെന്നും അപേക്ഷയിൽ സർക്കാരിൽ നിന്ന് ഇതുവരെ മറുപടി ലഭിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

.

Related Articles

Back to top button