തിരയിൽപ്പെട്ട് കാണാതായ കോളേജ് വിദ്യാർഥിയെ കണ്ടെത്തി…

അടിമലത്തുറ കടലിൽ കുളിക്കാനിറങ്ങി തിരയിൽപ്പെട്ട് കാണാതായ കോളേജ് വിദ്യാർഥിയുടെ മൃതദേഹം പൂവാർ കടലിൽ കണ്ടെത്തി. പാറ്റൂർ ചർച്ച് വ്യൂ ലൈൻ അശ്വതിയിൽ അളകർ രാജൻ വെങ്കിട ലക്ഷ്മി ദമ്പതികളുടെ മകൻ ശ്രീപാർത്ഥ സാരഥി (21) യുടെ മൃതദേഹമാണ് ഉച്ചയോടെ കണ്ടെത്തിയത്. മത്സ്യ തൊഴിലാളികൾ വിവരം വിഴിഞ്ഞം കോസ്റ്റൽ പൊലീസിനെ അറിയിച്ചു. തുടർന്ന് കോസ്റ്റൽ പൊലീസ് മൃതദേഹം കരക്കെത്തിച്ചു. പോസ്റ്റ് മാർട്ടം പരിശോധനയ്ക്ക് ശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി.

വ്യാഴാഴ്ച ഉച്ചയ്ക്കാണ് രണ്ട് വിദ്യാർത്ഥികൾ അടിമലത്തുറ കടലിൽ കുളിക്കാനിറങ്ങി തിരയിൽപ്പെട്ടത്. വെങ്ങാാനൂർ പനങ്ങോട് ഗോകുലത്തിൽ ഗോപകുമാർ ഉമാദേവി ദമ്പതികളുടെ മകൻ ജീവനെ (25) രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലുംമരണപ്പെട്ടിരുന്നു. ഇരുവരും കാഞ്ഞിരംകുളം ഗവ: കെഎൻഎം ആർട്സ് ആന്‍റ് സയൻസ് കോളെജിലെ  ഒന്നാം വർഷ എംഎ സോഷ്യോളജി  വിദ്യാർഥികളായിരുന്നു.

Related Articles

Back to top button