50 ലക്ഷം രൂപയുടെ ജോലി സ്വന്തമാക്കി 22കാരൻ.. വഴിത്തിരിവായത് ‘കൊവിഡ്…

മികച്ച ശമ്പളത്തില്‍ ജോലി നേടാൻ എത്ര കഠിന പരിശ്രമം നടത്താനും നമ്മള്‍ തയ്യാറാണ്. അങ്ങനെ കഠിന പരിശ്രമം വഴി ഏത് സ്വപ്‌നവും നിറവേറ്റാൻ സാധിക്കുമെന്ന് തെളിയിച്ചിരിക്കുകയാണ് ഒരു 22 കാരൻ.ഈ ചെറുപ്രായത്തില്‍ തന്നെ നമുക്കെല്ലാം ചിന്തിക്കാൻ പോലും കഴിയാത്ത അത്രയും ശമ്പളത്തില്‍ ലോകത്ത് തന്നെ മുൻപന്തിയില്‍ നില്‍ക്കുന്ന ആമസോണ്‍ എന്ന സ്ഥാപനത്തില്‍ ജോലി നേടാൻ ബല്‍സ ഹര്‍ഷ എന്ന 22കാരന് സാധിച്ചു.

നിശ്ചയദാര്‍ഢ്യവും പരിശ്രമവും തന്നെയാണ് ആന്ധ്രാപ്രദേശിലെ വിശാഖ പട്ടണം സ്വദേശിയായ ബൽസ ഹർഷയുടെ വിജയത്തിന് പിന്നില്‍. കൊവിഡ് കാലഘട്ടം എല്ലാവരെയും ദുരിതപൂര്‍ണമായ ജീവിതത്തിലേക്ക് നയിച്ചപ്പോള്‍, ഹര്‍ഷയ്‌ക്ക് ജീവിതത്തില്‍ തന്നെ അത് വലിയ വഴിത്തിരിവായി മാറി.

കൊവിഡിനെ ഭയന്ന് ആശങ്കയോടെ എല്ലാവരും വീടുകളില്‍ കഴിഞ്ഞപ്പോള്‍, തനിക്ക് ജീവിതത്തില്‍ വിജയിക്കണമെന്നായിരുന്നു ഹര്‍ഷയുടെ ചിന്ത. മികച്ച ജോലി നേടുക എന്ന തന്‍റെ സ്വപ്‌നത്തില്‍ നിന്നും പിന്നോട്ടുമാറാനും തയ്യാറായില്ല. അങ്ങനെ കൊവിഡ് കാലത്ത് സോഫ്‌റ്റ്‌വെയര്‍ കോഡിങ് പഠിക്കാൻ ഹര്‍ഷ തീരുമാനിച്ചു. യൂട്യൂബിന്‍റെ സഹായത്തോടെയായിരുന്നു പഠനം.
ഇത് ആമസോണ്‍ വാഗ്‌ദാനം ചെയ്‌ത ജോലിയുടെ എഴുത്ത് പരീക്ഷയിൽ സഹായകമായി. തുടര്‍ന്ന് പരീക്ഷയില്‍ വിജയിക്കുകയും പ്രതിവര്‍ഷം 50 ലക്ഷം രൂപ ശമ്പളത്തില്‍ ജോലി നേടുകയും ചെയ്‌തു. ഇന്ന് എല്ലാ വിദ്യാര്‍ഥികള്‍ക്കും ഒരു മാതൃകയായി മാറിയിരിക്കുകയാണ് ഈ 22കാരൻ.

Related Articles

Back to top button