ചന്ദനയുടെ മൃതദേഹം ആദ്യം കണ്ടത് നൃത്തം പഠിക്കാനെത്തിയ വിദ്യാർഥികൾ..അധ്യാപികയുടെ മരണത്തിൽ..

നാദാപുരം വെള്ളൂരില്‍ വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ നടുക്കം മാറാതെ കോടഞ്ചേരി ഗ്രാമം. വടകര മടപ്പള്ളി കോളേജ് വിദ്യാര്‍ത്ഥിനിയും നൃത്താധ്യാപികയുമായ ചന്ദന (19) യെയാണ് വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാവിലെ ഒന്‍പതോടെ വീട്ടില്‍ നൃത്തം പഠിക്കാനെത്തിയ വിദ്യാര്‍ത്ഥിനികളാണ് അധ്യാപികയായ ചന്ദനയുടെ മൃതദേഹം കണ്ടത്. ഈ സമയം വീട്ടില്‍ മറ്റാരുമുണ്ടായിരുന്നില്ല.

പിതാവും ബേക്കറി ജീവനക്കാരനുമായിരുന്ന അച്ഛൻ ആയാടത്തിൽ അനന്തൻ ഈ സമയം എടച്ചേരിയിലായിരുന്നു. അമ്മ ആശുപത്രിയിൽ പോയതായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. മടപ്പള്ളി കോളേജിൽ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിനിയായ ചന്ദനയും സഹോദരിയും ചെറിയ പ്രായത്തിൽ തന്നെ നൃത്ത കലയിൽ പ്രാവീണ്യം നേടിയിരുന്നു. തുടർന്നാണ് നാട്ടിലുള്ള കുട്ടികളെ അഭ്യസിപ്പിക്കാൻ ആരംഭിച്ചത്.

നാടിന്റെ പ്രിയങ്കരികളായ സഹോദരിമാരിൽ ഒരാളുടെ ആകസ്മിക വിയോഗത്തിൽ കോടഞ്ചേരിയാകെ വിഷമത്തിലാവുകയായിരുന്നു. ഇന്ന് രാവിലെ പത്തോടെ മൃതദേഹം വീട്ടുവളപ്പിൽ സംസ്‌കരിച്ചു. ചന്ദനയുടെ ശിഷ്യരും സഹപാഠികളും അധ്യാപകരും ബന്ധുക്കളും നാട്ടുകാരും ഉൾപ്പെടെ വൻ ജനാവലി അന്ത്യോപചാരമർപ്പിക്കാൻ എത്തിച്ചേർന്നിരുന്നു. മരണത്തിൽ നാദാപുരം പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Articles

Back to top button