റോഡിലൂടെ കാർ പറപ്പിച്ച് 13 വയസ്സുകാരൻ.. പിതാവിനെതിരെ കേസ്.. ഒപ്പം…
13 വയസ്സുകാരന് കാറോടിക്കാന്‍ നല്കിയ പിതാവിനെതിരെ കേസെടുത്ത് പൊലീസ്.കാര്‍ കോഴിക്കോട് വളയം പൊലീസ് കസ്റ്റഡിയിലെടുത്തു. ചെക്യാട് സ്വദേശി നൗഷാദിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. കുട്ടി വാഹനം ഓടിക്കുന്നതിന്റെ റീല്‍സ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ശുഭയാത്ര പോര്‍ട്ടലില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ ആണ് കേസ്.
വീടിന് മുന്നിലെ റോഡിലൂടെ കുട്ടി ഇന്നോവ കാർ ഓടിക്കുന്ന ദൃശ്യമടങ്ങിയ റീൽസ് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുകയായിരുന്നു . ഈ ദൃശ്യം സഹിതം കേരള പൊലീസിന്റെ പോർട്ടലിൽ പരാതി ലഭിക്കുകയായിരുന്നു .