ഭാര്യ കാലുകൾ കൂട്ടിപ്പിടിച്ചു! പെൺമക്കൾ തല്ലിച്ചതച്ചു… പിതാവിന്റെ മരണത്തിന് പിന്നാലെ …
പിതാവ് തൂങ്ങിമരിച്ചെന്ന് പറയുന്നതിന് പിന്നാലെ ഭാര്യയും പെൺമക്കളും ചേർന്ന് ക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. മദ്ധ്യപ്രദേശില ഭോപ്പാലിലാണ് സംഭവം. ഹരേന്ദ്ര മൗര്യ തൂങ്ങിമരിച്ചെന്നായിരുന്നു കുടുംബത്തിന്റെ വിശദീകരണം. മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയച്ച പാെലീസ് ഇതിന്റെ റിപ്പോർട്ട് കിട്ടിയതിന് ശേഷമേ മരണ കാരണം വ്യക്തമാകൂ എന്നറിയിച്ചു.
ഇലക്ട്രീഷ്യനായിരുന്ന ഹരേന്ദ്രയ്‌ക്ക് മൂന്ന് പെൺമക്കളും ഒരു മകനുമാണുള്ളത്. ഇയാൾ ഭാര്യയുമായി പലപ്പോഴും വഴക്കിട്ടിരുന്നതായി അയൽവാസികളും ബന്ധുക്കളും പറയുന്നു. മാർച്ച് ഒന്നിന് പെൺമക്കളുടെ വിവാഹത്തിന് ശേഷം ഭാര്യ ഇയളോട് വിവാഹമോചനം ആവശ്യപ്പെട്ടു. അസ്വസ്ഥനായ ഹരേന്ദ്ര മുറിയിൽ കയറി കതകടച്ചു. ഏറെ നേരം കഴിഞ്ഞിട്ടും പുറത്തുവന്നില്ല. പിന്നീടുള്ള കുടുംബത്തിന്റെ അന്വേഷണത്തിൽ ഇയാൾ തൂങ്ങി നിൽക്കുന്നതാണ് കണ്ടത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചെന്ന് സ്ഥിരീകരിച്ചു.
ഭാര്യയിൽ നിന്നും പെൺമക്കളിൽ നിന്നും നേരിട്ട ക്രൂരതകൾ സഹിക്കാനാകാതെയാണ് ഹരേന്ദ്ര ജീവനൊടുക്കിയതെന്ന് അയൽവാസികൾ ആരോപിച്ചു. എന്നാൽ ഹരേന്ദ്രയെ കൊന്നതെന്നാണ് ബന്ധുക്കളുടെ ആരോപണം. ഇതൊക്കെ നിലനിൽക്കെയാണ് പിതാവിനെ പെൺമക്കളും ഭാര്യയും ചേർന്ന് തല്ലിച്ചതയ്‌ക്കുന്ന വീഡിയോ പുറത്തുവന്നത്. ഹരേന്ദ്ര വേദന സഹിക്കാനാകാതെ നിലവിളിക്കുന്നതും കാണാം. അച്ഛനെ മർദിക്കുന്നത് തടയാൻ ശ്രമിച്ച മകനെ ഇവർ ഭീഷണിപ്പെടുത്തുകയും തല്ലുകയും ചെയ്യുന്നുണ്ട്.
ഫെബ്രുവരി 1ന് പകർത്തിയ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. മൃതദേഹം ഗ്വാളിയോർ മെഡിക്കൽ കോളേജിലേക്ക് പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ടെന്നും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്നും സീനിയർ പോലീസ് ഓഫീസർ ദിപാലി ചന്ദോരിയ പറഞ്ഞു.