ഡ്രൈ ഡേയിൽ അനധികൃത മദ്യവിൽപന…ബ്രാഞ്ച് സെക്രട്ടറിയെ എക്സൈസ് പിടിച്ചു…പിന്നാലെ സിപിഎം ചെയ്തത്…

ഡ്രൈ ഡേയിൽ അനധികൃതമായി മദ്യം വിറ്റ കേസിൽ ഇടുക്കിയിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി എക്സൈസ് പിടിയിലായി. ഓടക്ക സിറ്റി ഈസ്റ്റ് ബ്രാഞ്ച് സെക്രട്ടറിയും ഓട്ടോ റിക്ഷാ ഡ്രൈവറുമായ പ്രവീൺ കുര്യാക്കോസാണ് എക്സൈസ് പിടിയിലായത്. ഇയാളുടെ കൈയിൽ നിന്നും ഒമ്പത് ലിറ്റർ മദ്യം എക്സൈസ് കണ്ടെടുത്തു. മദ്യം കടത്താൻ ഉപയോഗിച്ച ഓട്ടോറിക്ഷയും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പിന്നാലെ സിപിഎം പ്രവീൺ കുര്യാക്കോസിനെ പാർടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയെന്ന് അറിയിച്ചു.

Related Articles

Back to top button