സഹപാഠികൾ നായ്ക്കുരണ പൊടിയെറിഞ്ഞ സംഭവം…വിദ്യാഭ്യാസ വകുപ്പ് അന്വേഷണം തുടങ്ങി…

എറണാകുളം തെങ്ങോട് ഗവ.ഹൈസ്കൂളിൽ വിദ്യാർഥിനിക്ക് നേരെ സഹപാഠികൾ നായ്ക്കുരണ പൊടി എറിഞ്ഞ സംഭവത്തിൽ ഇടപെടലുമായി വിദ്യാഭ്യാസ വകുപ്പ്. സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പ് അന്വേഷണം തുടങ്ങി. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്‌ടർ ഓഫിസിലെയും ഡിഇഒ, എഇഒ ഓഫിസിലെയും ഉദ്യോഗസ്ഥർ കുട്ടിയുടെ വീട്ടിലും സ്‌കൂളിലുമെത്തി വിവരങ്ങൾ ശേഖരിച്ചു.
പരിക്ക് മൂലം വിശ്രമിക്കുന്ന കുട്ടിക്ക് എസ്എസ്എൽസി പരീക്ഷയെഴുതാൻ സഹായിയെ നൽകാമെന്ന് ഉദ്യോഗസ്‌ഥർ അറിയിച്ചു. എന്നാൽ, സ്വയം പരീക്ഷ എഴുതിക്കോളാമെന്ന് വിദ്യാർഥിനി മറുപടി നൽകി. കുട്ടികൾ തമ്മിൽ കളിക്കുന്നതിനിടെ ഉണ്ടായ സംഭവമെന്നാണ് അന്വേഷണ ഉദ്യോഗസ്‌ഥരോട് സ്‌കൂൾ അധികൃതർ വിശദീകരിച്ചത്. സംഭവത്തിന്‍റെ ഗൗരവം കുറയ്ക്കരുതെന്നും പരാതിയിൽ നടപടി വേണമെന്നും പരിക്കേറ്റ കുട്ടിയുടെ അമ്മ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.

Related Articles

Back to top button