മദ്യപിച്ചു വീട്ടിൽ എത്തിയ സഹോദരനെ കഴുത്തിൽ കയർകൊണ്ട് കുരുക്കി കൊന്നു…ചെങ്ങന്നൂരിൽ അനിയൻ ചേട്ടനെ കൊലപ്പെടുത്തിയത്…
younger brother killed elder brother in alappuzha chengannur accused arrested
ആലപ്പുഴ: ആലപ്പുഴ ചെങ്ങന്നൂരിൽ അനിയൻ ചേട്ടനെ കൊന്നു. ഉഴത്തിൽ ചക്രപാണിയിൽ വീട്ടിൽ പ്രസന്നൻ (47) ആണ് മരിച്ചത്. പ്രതിയായ സഹോദരൻ പ്രസാധിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ന് പുലർച്ചെയാണ് സംഭവം. മദ്യപിച്ചു വീട്ടിൽ എത്തിയ പ്രസന്നനെ കഴുത്തിൽ കയർകൊണ്ട് കുരുക്കിയാണ് ചേട്ടനെ കൊന്നത്. ഇരുവരും തമ്മിൽ കുടുംബ സ്വത്തിനെ ചൊല്ലി തർക്കം ഉണ്ടായിരുന്നു. മുൻപ് സഹോദരങ്ങൾ തമ്മിൽ സംഘർഷം ഉണ്ടായിട്ടുണ്ട്.