9-ാംക്ലാസ് വിദ്യാർത്ഥി മരിച്ച സംഭവം…’കുട്ടിക്ക് ഇലക്ട്രിക് സാധനങ്ങളോട് കമ്പം’…ശരീരം നീലനിറത്തിലായത്…

9th std student's death at tvm updates

തലസ്ഥാനത്ത് 14-കാരനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ഷോക്കേറ്റെന്ന് പൊലീസിൻ്റെ പ്രാഥമിക നിഗമനം.
അലോക് നാഥിൻറെ കഴുത്തിലും കാലിലും നീല നിറത്തിൽ പാടുകളുണ്ടായിരുന്നു. ഇത് ഷോക്കേറ്റതിൻ്റെ ലക്ഷണമാണെന്നാണ് വിലയിരുത്തൽ. കട്ടിലിന് സമീപത്തെ തറയിലാണ് മൃതദേഹം കണ്ടത്.

ഷോക്കേറ്റപ്പോൾ താഴെ വീണതാകാമെന്നും പൊലീസ് പറയുന്നു. അലോക് നാഥിന് ഇലക്ട്രിക് സാധനങ്ങളോട് കമ്പമുണ്ടായിരുന്നതായാണ് ബന്ധുക്കൾ പറയുന്നത്. സംഭവത്തിൽ ബാലരാമപുരം പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. മൃതദേഹം ശാന്തിവിള ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Related Articles

Back to top button