പത്തനംതിട്ടയിൽ യുവാവിനെ കുത്തിക്കൊന്നു.. മരിച്ചത് CITU…
man stabbed to death in pathanamthitta
പത്തനംതിട്ട പെരുനാട് മഠത്തുംമൂഴിയിൽ യുവാവിനെ കുത്തിക്കൊന്നു. സിഐടിയു പ്രവർത്തകനായ ജിതിനാണ് കൊല്ലപ്പെട്ടത്.36 വയസായിരുന്നു.ഒരു സംഘവുമായുള്ള വാക്കേറ്റത്തെ തുടർന്നാണ് ജിതിന് കുത്തേറ്റതെന്ന് പോലീസ് പറയുന്നു.ആക്രമണത്തിൽ പരിക്കേറ്റ ജിതിനെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല . പ്രതിക്കായി പെരുനാട് പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.