കൊയിലാണ്ടി ക്ഷേത്രത്തിലെ അപകടത്തിൽ വഴിത്തിരിവ്…സ്ഫോടക വസ്തുക്കൾ കൈകാര്യം ചെയ്തു..പീതാംബരനും ​ഗോകുലിനും..

Case Against Use Explosives in Koyilandy Manakkulangara Temple Fest and Ban Elephants in Kozhikode

കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രത്തിലെ അപകടത്തിൽ സ്ഫോടക വസ്തുക്കൾ അലക്ഷ്യമായി കൈകാര്യം ചെയ്ത കുറ്റം കൂടി ചേർത്ത് കേസെടുക്കാൻ പൊലീസ്. നേരത്തെ അസ്വാഭാവിക മരണത്തിന് മാത്രമായിരുന്നു കേസെടുത്തിരുന്നത്. പുതിയ വകുപ്പ് കൂടി ചേർക്കുന്നതോടെ കൂടുതൽ പേരെ പുതുതായി പ്രതിപട്ടികയിൽപെടുത്തും.

സംഭവത്തിൽ സോഷ്യൻ ഫോറസ്ട്രി കോഴിക്കോട് ഡിവിഷൻ പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു. ‌പേരാമ്പ്ര കോടതിയിലാണ് സോഷ്യൽ ഫോറസ്ട്രി റിപ്പോർട്ട് സമർപ്പിച്ചത്. വന്യജീവി സംരക്ഷണ നിയമപ്രകാരവും നാട്ടാന പരിപാലന ചട്ട പ്രകാരവും കേസെടുത്തതായി റിപ്പോർട്ടിൽ പറയുന്നുണ്ട്. ക്ഷേത്രഭാരവാഹികൾ, ആനപ്പാപ്പാൻ ഉൾപ്പെടെ ആറു പേരെ പ്രതി ചേർത്താണ് റിപ്പോർട്ട് നൽകിയത്. പടക്കം പൊട്ടിച്ചു, ആനയുടെ ഇടചങ്ങലവേണ്ട രീതിയിൽ കൈകാര്യം ചെയ്തില്ല, ആനയെ പരിപാലിക്കുന്നതിലും എഴുന്നള്ളിക്കുന്നതിലും അശ്രദ്ധ കാട്ടി എന്നീ കുറ്റമാണ് പാപ്പാൻമാർക്കെതിരെയുളളത്.

സോഷ്യൽ ഫോറസ്ട്രി വിഭാഗവും അപകടത്തിൽ കേസ് എടുത്തിട്ടുണ്ട്. ഫോറസ്റ്റ് ഓഫീസർ എൻ കെ ഇബ്രായി തയ്യാറാക്കിയ മഹസറിൽ ആറു പേരെയാണ് പ്രതിയാക്കിയിട്ടുള്ളത്. ആഘോഷ കമ്മിറ്റി ഭാരവാഹികളും പീതാംബരൻ, ഗോകുൽ എന്നീ ആനകളുടെ നാലു പാപ്പാന്മാരെയും പ്രതികൾ ആക്കിയാണ് കേസ്.

അതേസമയം മണക്കുളങ്ങര ക്ഷേത്ര ഉത്സവത്തിനിടെ ഇടഞ്ഞ ഗുരുവായൂരിലെ ആനകളായ പീതംബരനും, ഗോകുലിനും കോഴിക്കോട് ജില്ലയിൽ വിലക്ക് ഏർപ്പെടുത്തി. ജില്ലാ മോണിറ്ററിംഗ് കമ്മിറ്റിയാണ് പീതംബരനേയും, ഗോകുലിനേയും ക്ഷേത്രങ്ങളിൽ എഴുന്നള്ളിക്കുന്നതിന് സ്ഥിരം വിലക്കേർപ്പെടുത്തിയത്. ഉത്സവങ്ങളിൽ ആനകളെ എഴുന്നള്ളിക്കാൻ ഒരുമാസം മുൻപ് അപേക്ഷ നൽകണമെന്നും ക്ഷേത്രങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

Related Articles

Back to top button