20 ദിവസം കുടുംബസമേതം വിദേശത്ത് വിനോദയാത്ര…തിരികെ ജോലിക്ക് കയറിയ ദിവസം സർക്കാർ ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണ് മരിച്ചു…

Government officer death

മുല്ലശ്ശേരി എഡിഎ ഓഫീസിലെ ക്ലാർക്ക് കുഴഞ്ഞുവീണു മരിച്ചു. മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് എഡിഎ ഓഫീസിലെ സീനിയർ ക്ലാർക്ക് പാവറട്ടി പൈങ്കണ്ണിയൂർ ജുമാമസ്ജിദിന് സമീപം താമസിക്കുന്ന പരേതനായ തെക്കറ്റത്ത്  അബ്ദു മകൻ എറമസ്രായില്ലത്ത് കൊട്ടുക്കൽ ബഷീർ (53) ആണ് മരിച്ചത്. രാവിലെ ഓഫീസിൽ ജോലിക്കെത്തിയ ഇദ്ദേഹം പത്തരയോടെ ഓഫീസിന് പുറത്ത് വെച്ച് കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുടുംബസമേതം 20 ദിവസമായി വിദേശത്ത് വിനോദയാത്ര പോയ ഇദ്ദേഹം ഇന്ന് രാവിലെയാണ് തിരികെ ജോലിക്ക് എത്തിയത്. ഖബറടക്കം പിന്നീട്.

Related Articles

Back to top button