നിക്കാഹ് കഴിഞ്ഞ് മൂന്നാം നാൾ 18കാരി ആത്മഹത്യചെയ്ത സംഭവം.. 19കാരനായ ആൺസുഹൃത്ത് വീണ്ടും ആത്മഹത്യക്ക് ശ്രമിച്ചു.. ദാരുണാന്ത്യം….

മലപ്പുറം ആമയൂരിൽ പതിനെട്ടുകാരി തൂങ്ങി മരിച്ച സംഭവത്തില്‍ അന്ന് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച 19കാരനായ ആൺസുഹൃത്ത് തൂങ്ങി മരിച്ചു. കാരക്കുന്ന് സ്വദേശി സജീറാണ് മരിച്ചത്. എടവണ്ണ പുകമണ്ണിലാന്ന് മൃതദേഹം കണ്ടെത്തിയത്. ചികിത്സയിലായിരുന്ന സജീർ ഇന്നലെ മഞ്ചേരി മെഡിക്കൽ കോളേജിൽ നിന്നും ആരും അറിയാതെ പോയിരുന്നു.ഇഷ്ടമില്ലാത്ത വിവാഹം ഉറപ്പിച്ചതിനെ തുടർന്ന് ഈ മാസം മൂന്നിനാണ് ഷൈമ സിനിവർ വീട്ടിൽ തൂങ്ങി മരിച്ചത്. നിക്കാഹ് കഴിഞ്ഞ് മൂന്നാം നാളായിരുന്നു സംഭവം.

ഷൈമ മരിച്ചതറിഞ്ഞ് അന്ന് തന്നെ 19കാരനായ ആൺസുഹൃത്ത് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ആൺസുഹൃത്തായ 19കാരനെ വിവാഹം കഴിക്കാനായിരുന്നു പെൺകുട്ടിക്ക് ആഗ്രഹമെന്നാണ് പൊലീസ് പറയുന്നത്. താത്പര്യമില്ലാത്ത വിവാഹം നടന്നതിൻ്റെ മനോവിഷമത്തിലായിരുന്നു പെൺകുട്ടിയെന്നും ഇതേത്തുടർന്ന് ജീവനൊടുക്കിയതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

Related Articles

Back to top button