തൊണ്ടയിൽ കുപ്പിയുടെ അടപ്പ് കുരുങ്ങി കുഞ്ഞിൻ്റെ മരണം…പോസ്റ്റ്മോർട്ടം കഴിഞ്ഞു…മരണകാരണം…
കോഴിക്കോട് തൊണ്ടയില്‍ കുപ്പിയുടെ അടപ്പ് കുടുങ്ങി എട്ട് മാസം പ്രായമുള്ള കുഞ്ഞ് മരിച്ച സംഭവത്തില്‍ അസ്വഭാവികത ഇല്ലെന്ന് പോസ്റ്റ്മോർട്ടത്തിൽ പ്രാഥമിക നിഗമനം. പൊക്കുന്ന് അബീന ഹൗസില്‍ നിസാറിന്റെ മകന് മുഹമ്മദ് ഇബാദാണ് മരിച്ചത്. കുട്ടിയുടെ പിതാവിന്റെ പരാതിയിൽ അന്വേഷണം തുടരുകയാണ് പൊലീസ്.
നിസാറിന്റെ ഭാര്യ ആയിഷ സുല്‍ഫത്തിന്റെ കുറ്റിച്ചിറയിലുള്ള വീട്ടില്‍ വെച്ച് ഇന്നലെ രാത്രിയായിരുന്നു സംഭവം. തൊണ്ടയില്‍ കുപ്പിയുടെ അടപ്പ് കുടുങ്ങിയ കുട്ടിയെ രാത്രി ഒമ്പതരയോടെ കോട്ടപ്പറമ്പ് ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരണം സംഭവിക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് ഭാര്യയോ, ഭാര്യ വീട്ടുകാരോ തന്നെ അറിയിച്ചില്ലെന്നും അസ്വാഭാവികതയുണ്ടോയെന്ന് അന്വേഷിക്കണമെന്നാവശ്യപ്പെട്ടുമാണ് നിസാര്‍ പൊലീസില്‍ പരാതി നല്‍കിയത്.
നിസാറിന്റെ പരാതിയില്‍ കേസെടുത്ത കോഴിക്കോട് ടൗണ്‍ പൊലീസ് അസ്വാഭാവികമരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. രണ്ട് വര്‍ഷം മുമ്പും നിസാറിന്റെ പതിനാല് ദിവസം മാത്രം പ്രായമുള്ള മൂത്ത കുട്ടിയും പാല് തൊണ്ടയില്‍ കുടുങ്ങി മരിച്ചിരുന്നു.