നിർമാണജോലികൾക്കിടെ ഭീം തകർന്ന് വീണു… മാലക്കരയിൽ 2 തൊഴിലാളികൾക്ക് ദാരുണാന്ത്യം…

മാലക്കരയിൽ ജില്ലാ റൈഫിൾ ക്ലബ്ബിൽ നിർമാണജോലികൾ നടക്കുന്നതിനിടെ ഉണ്ടായ അപകടത്തിൽ രണ്ട് പേര് മരിച്ചു. ഭീം തകർന്ന് വീണ് ഇതര സംസ്ഥാന തൊഴിലാളികളായ രത്തൻ മണ്ഡൽ, ഗുഡു കുമാർ എന്നിവരാണ് മരിച്ചത്. ഷൂട്ടിംഗ് റേഞ്ചിലെ കിടങ്ങിൻ്റെ ബീം ആണ് നിർമാണ വേളയിൽ തകർന്ന് വീണത്. മൂന്ന് തൊഴിലാളികലാണ് നിർമാണത്തിൽ ഏർപ്പെട്ടിരുന്നത്. ഒരാൾ ഓടി മാറിയതിനാൽ അപകടത്തിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി. 

Related Articles

Back to top button