ജോലി കഴിഞ്ഞ് മടങ്ങവെ കാട്ടുപന്നി വട്ടം ചാടി ബൈക്കിലിടിച്ചു…. യുവാവിന്…

ജോലി കഴിഞ്ഞ് മടങ്ങവെ കാട്ടുപന്നി വട്ടം ചാടി ബൈക്കിലിടിച്ചു. യുവാവിന് പരിക്ക്. കോതമംഗലം-പുന്നേക്കാട് തട്ടേക്കാട് റോഡിൽ കളപ്പാറ മാവിന്‍ച്ചോട് ഭാഗത്ത് പുന്നേക്കാട് കളപ്പാറ സ്വദേശി 29 കാരനായ അഖില്‍ രാജപ്പന്‍ ആണ് പരിക്കേറ്റത്. കോതമംഗലത്ത്‌ നിന്ന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു അഖിൽ. ഇടിയുടെ ആഘാതത്തില്‍ അഖില്‍ റോഡിലേക്ക് തെറിച്ചു വീണു. റോഡില്‍ മറിഞ്ഞ് കിടക്കുന്ന ബൈക്ക് കണ്ട് പിന്നാലെ വാഹനത്തില്‍ വന്നവരാണ് അഖിലിനെ കോതമംഗലം മാര്‍ ബസേലിയോസ് ആശുപത്രിയില്‍ എത്തിച്ചത്. കൈക്ക് ഒടിവും ദേഹാമാസകലം ചതവും പറ്റിയിട്ടുണ്ട്.

Related Articles

Back to top button