കൊടും ക്രൂരതയിൽ ഞെട്ടി നാട്.. വനത്തില്‍ 2 പെണ്‍കുട്ടികളുടെ മൃതദേഹം കെട്ടിത്തൂക്കിയ നിലയില്‍….
വനത്തിൽ രണ്ട് പെണ്‍കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തി. സ്കൂൾ യൂണിഫോമില്‍ പെണ്‍കുട്ടികളുടെ മൃതദേഹങ്ങള്‍ മരത്തില്‍ കെട്ടി തൂക്കിയ നിലയിലാണ് കണ്ടെത്തിയത്. രണ്ട് ദിവസമായി കുട്ടികളെ കാണാനില്ലായിരുന്നുവെന്നും, ഇവര്‍ക്കായി തെരച്ചില്‍ നടത്തി വരികയായിരുന്നുവെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.ഒറീസയിലെ മാൽകൻഗിരിയിലെ വനത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ഇരുവരും ഒറീസയിലെ സ്കൂളില്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥികളായിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.