ആകെയുള്ള വരുമാനം കൂലിപ്പണി ചെയ്തു കിട്ടുന്നത്…തോട്ടത്തിൽ നിന്നും പണി കഴിഞ്ഞു മടങ്ങവെ…. 

തമിഴ്നാട് തേനി ജില്ലയിലെ ലോവർ ക്യാമ്പിൽ കാട്ടാന ആക്രമണത്തിൽ തൊഴിലാളി സ്ത്രീ മരിച്ചു. ഗൂഡല്ലൂർ സ്വദേശി പിച്ചൈയുടെ ഭാര്യ സരസ്വതി(55) ആണ് മരിച്ചത്.  തേനി ജില്ലയിലെ ലോവര്‍ ക്യാമ്പിലാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. ഇന്നലെ വൈകുന്നേരം തോട്ടത്തിൽ നിന്നും പണി കഴിഞ്ഞു മടങ്ങുന്നതിനിടെ ആയിരുന്നു സംഭവം. 

ലോവര്‍ ക്യാമ്പില്‍ താമസിച്ച് കൂലിപ്പണി ചെയ്തു വരികയാണ് സരസ്വതിയും ഭര്‍ത്താവും. അഴകേശന്‍ എന്നയാളുടെ പറമ്പില്‍ ജോലിക്ക് പോയിട്ട് തിരികെ വരുമ്പോഴായിരുന്നു കാട്ടാനയുടെ ആക്രമണം ഉണ്ടായത്. ഭർത്താവിനൊപ്പം വനാതിർത്തിയുലൂടെ പോകുമ്പോൾ വനത്തിൽ നിന്നുമെത്തിയ കാട്ടാനയാണ് ഇവരെ ആക്രമിച്ചത്. 

ആനയുടെ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ സരസ്വതിയെ ഉടൻ തന്നെ ഗൂഡല്ലൂരിലുള്ള സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കമ്പം സർക്കാർ ആശുപത്രിയിൽ പോസ്റ്റുമോ‍ർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി.

Related Articles

Back to top button