വെടിക്കെട്ടിനിടെ ഗുരുതര പൊള്ളലേറ്റയാള്‍ മരിച്ചു….
പഴയകൊച്ചറ സെന്റ് ജോസഫ് ദേവാലയത്തിലെ തിരുനാളിന്റെ വെടിക്കെട്ടിനിടെ സ്‌കൂള്‍ കെട്ടിടത്തിനുള്ളില്‍ സൂക്ഷിച്ചിരുന്ന പടക്കശേഖരത്തിന് തീപിടിച്ച് ഗുരുതരപരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു.ചേറ്റുകുഴി ചിറവക്കാട്ട് ജോബി (39) ആണ് മരിച്ചത്.ശരീരമാസകലം പൊള്ളലേറ്റ ജോബിയെ വിദഗ്ധചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു . ഫെബ്രുവരി 1ന് രാത്രി 10.45-ഓടെ യായിരുന്നു അപകടം.അനുമതിയില്ലാതെ സ്‌ഫോടക വസ്തുക്കള്‍ കൈകാര്യം ചെയ്തതിന് പള്ളിക്കമ്മിറ്റിക്കെതിരേ കമ്പംമെട്ട് പൊലീസ് കേസ് എടുത്തിട്ടുണ്ട്.