പൊള്ളലേറ്റ് വൃദ്ധ ദമ്പതികൾ മരിച്ച സംഭവം…വീടിന് തീയിട്ടത്…

ആലപ്പുഴ: മാന്നാറിൽ വീടിന് തീപിടിച്ച് വൃദ്ധ ദമ്പതികൾ മരിച്ച സംഭവത്തിൽ മകൻ വിജയനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളാണ് വീടിന് തീ വെച്ചതാണെന്നാണ് പൊലീസ് സംശയിക്കുന്നത്. മൃതദേഹങ്ങൾ പൂർണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു.

സംഭവത്തിൽ മാന്നാർ പൊലീസ് അന്വേഷണം ആരംഭിച്ചു. ചെങ്ങന്നൂർ ഡിവൈഎസ്പി ബിനു കുമാറിൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. ചെന്നിത്തല കോട്ടമുറി കൊറ്റോട്ട് വീട്ടിൽ രാഘവൻ(92), ഭാര്യ ഭാരതി(90) എന്നിവരാണ് തീപ്പൊള്ളലേറ്റ് മരിച്ചത്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം.

Related Articles

Back to top button