വാടകവീട്ടിൽ താമസം തുടങ്ങിയത് അഞ്ചു മാസം മുൻപ്…യുവതി തീ പൊള്ളലേറ്റ് മരിച്ച നിലയിൽ…

തൃശൂര്‍ ചെന്ത്രാപ്പിന്നിയിൽ വാടക വീട്ടിൽ താമസിച്ചിരുന്ന യുവതിയെ വീട്ടിനുള്ളിൽ തീ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ചെന്ത്രാപ്പിന്നി ഹൈസ്കൂൾ റോഡിന് പടിഞ്ഞാറ് മണ്ഡലാക്കൽ പരിസരത്ത് താമസിച്ചിരുന്ന യുവതിയാണ് മരിച്ചത്.

രേഖ എന്നാണ് ഇവരുടെ പേരെന്ന് അയൽവാസികൾ പറയുന്നുണ്ടെങ്കിലും ഇവർ മറ്റ് പല പേരിലും പലയിടത്തും താമസിച്ചിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അഞ്ച് മാസം മുൻപാണ് ചെന്ത്രാപ്പിന്നിയിൽ താമസമാക്കിയത്. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് സംഭവം. കയ്പമംഗലം പൊലീസ് സ്ഥലത്ത് എത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ആത്മഹത്യയാണോയെന്ന കാര്യം ഉള്‍പ്പെടെ അന്വേഷിച്ചുവരുകയാണെന്ന് പൊലീസ് അറിയിച്ചു.

Related Articles

Back to top button