‘സമാധിയ്ക്ക് ശേഷം കുടുംബം ദാരിദ്ര്യത്തില്‍… പശുവിനെ വിറ്റ് പ്രതിഷ്ഠിക്കാനുള്ള ശിവലിംഗത്തിന് പണം നല്‍കി’…

സമാധിയ്ക്ക് ശേഷം കുടുംബത്തില്‍ ദാരിദ്ര്യമാണെന്ന് നെയ്യാറ്റിൻകര ഗോപന്റെ ഭാര്യ സുലോചന. കുടുംബത്തിന്റെ വരുമാന മാർഗമായ പശുവിനെ വിറ്റ് സമാധിത്തറയില്‍ പ്രതിഷ്ഠിക്കാനുള്ള ശിവലിംഗത്തിന് ഓർഡർ നല്‍കിയെന്നും ഗോപന്റെ ഭാര്യ പറഞ്ഞു.

ഇപ്പോള്‍, കുടുംബം സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുകയാണെന്നും ചില സംഘടനകള്‍ ഇടപെട്ട് സമാധി ചെലവ് നടത്തിയാണ് സമാധിയ്ക്കായുള്ള പീഠം നിർമ്മിച്ചതെന്നും ഭാര്യ സുലോചന പറഞ്ഞു.സമാധി സ്ഥലം കാണുന്നതിനായി ഒരുപാടുപേർ എത്തുന്നുണ്ട്. ധ്യാനമിരിക്കാൻ സ്ഥലത്തില്ലാത്തതിനാല്‍ ഒരു ഷെഡ് കെട്ടണമെന്ന് പലരും പറയുന്നുണ്ട്. ഇനി ശിവലംഗം സ്ഥാപിക്കുന്നതിന് മുന്നെ അഭിഷേകം ചെയ്യുന്ന പൂജയുള്ളതാണ്. ക്ഷേത്രത്തിന് വേണ്ടി എല്ലാം മയിലാടിയില്‍ നിന്നാണ് ഓർഡർ ചെയ്തിട്ടുള്ളതെന്ന് സുലോചന വ്യക്തമാക്കി.ഇതിനായി കുടുംബത്തിന്റെ ഏക വരുമാനമായ പശുവിനെ കൊടുത്തു. പശുവില്‍ നിന്നായിരുന്നു കുടുംബത്തിന്റെ ചിലവ് നടത്തിയത്. കുടുംബത്തിന്റെ വരുമാനം ഓർത്ത് ഇപ്പോള്‍ സങ്കടത്തിലാണ്. മകൻ സനന്ദന് വരുമാനമുണ്ട്. പക്ഷേ അവന് ലോണും കാര്യങ്ങളൊക്കെ ഉണ്ട്. ഭഗവാന്റെ കാര്യങ്ങള്‍ കൈലാസ നാഥൻ എല്ലാം നടത്തുമെന്നാണ് കരുതുന്നത്. പിന്തുണയുമായി വന്ന സംഘടനകള്‍ ഒരുപാട് പൈസയൊക്കെ ചെലവാക്കി സമാധി പീഠമൊക്കെ കെട്ടി നല്‍കി. മറ്റൊരാള്‍ തന്നാല്‍ അല്ലേ തന്നു എന്ന് പറയാൻ സാധിക്കുകയുള്ളൂയെന്ന് സുലോചന കൂട്ടിച്ചേർത്തു.

Related Articles

Back to top button