മൂത്രമൊഴിക്കാനായി വാഹനം നിർത്തി… പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്നും വൈദ്യുതാഘാതമേറ്റ്……

മകരജ്യോതി ദർശനം കഴിഞ്ഞ് നാട്ടിലേക്കുള്ള മടക്കയാത്രക്കിടെ പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്നും വൈദ്യുതാഘാതമേറ്റു അയ്യപ്പഭക്തൻ മരിച്ചു. പത്തനംതിട്ട വടശ്ശേരിക്കരയിലാണ് സംഭവം. തമിഴ്നാട് കൃഷ്ണഗിരി സ്വദേശി നാഗരാജു രാജപ്പൻ (54) ആണ് മരിച്ചത്. വടശേരിക്കരയിൽ മൂത്രമൊഴിക്കാനായി വാഹനം നിർത്തിയതായിരുന്നു. ഇവിടെ മരം വീണ് പൊട്ടിയ വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റാണ് മരണം സംഭവിച്ചത്. ഇന്നലെ രാത്രിയിലാണ് അപകടം നടന്നത്.

Related Articles

Back to top button